Thiruvambady

കൈതപൊയിൽ അഗസ്ത്യമുഴി റോഡിൽ കേബിൾ ഡക്ട് നിർമ്മിക്കണമെന്നാവശ്യപെടുന്ന പ്രമേയം ഭരണ സമിതി അംഗീകരിച്ചു

തിരുവമ്പാടി: കൈതപൊയിൽ അഗസ്ത്യമുഴി റോഡിൽ കേബിൾ ഡക്ട് നിർമ്മിക്കണമെന്നാവശ്യപെടുന്ന പ്രമേയം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗീകരിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ.അബ്ദുറഹിമാനാണ് പ്രമേയം അവതരിപ്പിച്ചത്.രാമചന്ദ്രൻ കരിമ്പിൽ അനുവാദകനായി.
ഇടത് മെമ്പർമാരുടെ എതിർപ്പ് മറികടന്നാണ് പ്രമേയം അംഗീകരിച്ചത്.

2016-2017 കീഫ്‌ബി പദ്ധതിയിൽ ഉൾപെടുത്തി നിർമ്മാണം നടന്നു വരുന്ന കൈതപൊയിൽ തൊണ്ടിമ്മൽ റോഡ് നിലവിലുണ്ടായിരുന്ന 8 -മീറ്റർ 10 മീറ്ററാക്കി ഉയർത്തിയാണ് റോഡ് നവീകരിക്കുന്നത്. ആധുനികരീതിയിൽ കേബിൾ ഡക്ട് , ഡ്രൈനേജ്, നടപ്പാത, സ്റ്റീൽകൈവരികൾ, ട്രഫിക്സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്നതായിരുന്നു പദ്ധതി.എസ്റ്റിമേറ്റ് ഉണ്ടാക്കി ടെൻഡർ നടത്തുകയും കരാറുകാരൻ കേരള -റോഡ് -ഫണ്ട്‌ -ബോർഡ് (KRFB)-യുമായി കരാർ ഒപ്പിട്ട് പണികൾ തുടങ്ങുകയും ചെയ്തത്. എന്നാൽ ഇപ്പോൾ നടക്കുന്ന പ്രവൃത്തികളിൽ ആദ്യഘട്ടത്തിൽ നിർമ്മിക്കേണ്ടിയിരുന്ന കേബിൾ ഡക്ട് എവിടേയും നിർമ്മിച്ചതായി കാണുന്നില്ല.ജല അതോരറ്റിയുടെ പൈപ്പ് ലൈനും, കേബിളുകളും ഭൂമിക്കടിയിലൂടെ കടന്നുപോവുന്നതിനാൽ റിപ്പയർ ആവശ്യങ്ങൾക്കായി റോഡ് പൊളിക്കേണ്ടി വരുമെന്നത് തുടർകഥയാണ്.

കിലോമീറ്ററിന് 4-കോടിയിൽപ്പരം മുടക്കി നടക്കുന്ന പദ്ധതി പൂർത്തീകരിക്കും മുമ്പേ പൊളിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും പ്രമേയത്തിൽ പറയുന്നു.നിരന്തമായി ജല അതോരറ്റിയുടെ പൈപ്പുകൾ പൊട്ടുകയാണ്. കേബിൾ ഡെക്ട് ഉൾപ്പെടെ കരാർ വ്യവസ്ഥകൾ പ്രകാരം എത്രയും പെട്ടന്ന് കൈത പൊയിൽ അഗസ്ത്യമുഴി റോഡ് പ്രവൃത്തി പൂർത്തീകരിക്കണമെന്നാണ് പ്രമേയത്തിലൂടെ ആവശ്യപെടുന്നത്.

Related Articles

Leave a Reply

Back to top button