Entertainment

ഞാന്‍ ഒരു മുസ്ലീമാണ്, ഭാര്യ ഹിന്ദുവും; ഒരിക്കല്‍ മകള്‍ ചോദിച്ചു മതം പൂരിപ്പിക്കാനുള്ള കോളത്തില്‍ എന്ത് എഴുതണമെന്ന്, ‘ഇന്ത്യന്‍’ എന്ന് എഴുതിയാല്‍ മതി എന്നായിരുന്നു എന്റെ ഉത്തരം; ഷാരുഖ് ഖാന്‍

മുംബൈ: വീട്ടില്‍ മതമൊരു വിഷയമല്ലെന്നും അതേക്കുറിച്ച് സംസാരിക്കാറുമില്ലെന്നും ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരുഖ് ഖാന്‍. ഒരു റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഷാരുഖ് തന്റെ മതേതര ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. മതത്തേക്കുറിച്ച് സംസാരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നുമില്ലെന്നും ഷാരുഖ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

റിപ്പബ്ലിക് ദിനത്തിന്റെ ആഘോഷത്തിന്റെ ഭാഗമായുള്ള ഒരു റിയാലിറ്റി ഷോയുടെ പ്രത്യേക എപ്പിസോഡില്‍ അതിഥിയായി എത്തിയപ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്. ഞാന്‍ ഒരു മുസ്ലീമാണ്, എന്റെ ഭാര്യ ഹിന്ദുവും. എന്റെ കുട്ടികള്‍ ഇന്ത്യക്കാരും.മതം എന്റെ വീട്ടില്‍ ഒരു വിഷയമല്ല. അതെക്കുറിച്ച് സംസാരിക്കാറുമില്ല. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നുമില്ലെന്നും ഷാരുഖ് പറഞ്ഞു.

ഒരിക്കല്‍ മകള്‍ സുഹാന ചോദിച്ചു മതം പൂരിപ്പിക്കേണ്ട കോളത്തില്‍ എന്താണ് എഴുതേണ്ടതെന്ന്. ഇന്ത്യന്‍ എന്ന് എഴുതിയാല്‍ മതി എന്നായിരുന്നു എന്റെ ഉത്തരം. പ്രാര്‍ഥനയുടെയും നമസ്‌കാരത്തിന്റെ കണക്കെടുക്കുകയാണെങ്കില്‍ എന്നെ വിശ്വാസി എന്നു വിളിക്കാനാകില്ല. എന്നാലും ഞാന്‍ ഒരു മുസ്ലീമാണെന്നും എല്ലാ മതങ്ങളുടെയും ആഘോഷങ്ങള്‍ ഞങ്ങള്‍ക്ക് ഒരുപോലെയാണെന്നും ഷാരുഖ് തുറന്ന് പറഞ്ഞു.

Related Articles

Leave a Reply

Back to top button