Thiruvambady
കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ തോട്ടത്തിൻ കടവിൽ മൗനജാഥയും, സർവകക്ഷി യോഗവും നടത്തി

തിരുവമ്പാടി : സി പി ഐ എം പോളിറ്റ്ബ്യൂറോ അംഗവും മുൻ കേരള അഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ തോട്ടത്തിൻ കടവിൽ മൗനജാഥയും സർവകക്ഷി യോഗവും നടന്നു.
കേരള രാഷ്ട്രീയത്തിലെ അതികായരിൽ ഒരാളാണ് നഷ്ടപ്പെട്ടത് എന്നും മികച്ച ഭരണകർത്താവും ഏവരോടും സൗമ്യമായി പെരുമാറിയിരുന്ന മാതൃകാ വ്യക്തിത്വം കൂടിയായിരുന്നു കോടിയേരി എന്ന് യോഗം അഭിപ്രായപ്പെട്ടു.
കെ എ ബാബുരാജ് അദ്ധ്യക്ഷനായ അനുശോചന യോഗത്തിൽ സിപിഐ എം നീലേശ്വരം ലോക്കൽ സെക്രട്ടറി സി എ പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു.
വിവിധ രാഷ്ട്രീയ പാർടികളെ പ്രതിനിധീകരിച്ച് കെ ടി ബിനു, ഇ. സത്യനാരായണൻ മാസ്റ്റർ , വേണു കല്ലുരുട്ടി , അബ്ദുൽ ഗഫൂർ , ടാർസൻ ജോസ്, വിശ്വനാഥൻ പി പി , ശിവരാമൻ, ജിൽസ് പെരിഞ്ചേരി, അബു , അനിതകുമാരി, നൗഫൽ മല്ലശ്ശേരി തുടങ്ങിയവർ അനുശോചന യോഗത്തിൽ സംസാരിച്ചു.







