Thiruvambady

മലബാർ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ സ്വീകരണവും ആദരിക്കൽ ചടങ്ങും സംഘടിപ്പിക്കുന്നു

മലബാറിന്റെ കായിക കുതിപ്പിന് താങ്ങും തണലുമായി നിലകൊല്ലുള്ളന്ന പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്കും ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ ഭാരവാഹികൾക്കും സ്വീകരണവും ദേശീയ മീറ്റിലേക്ക് യോഗ്യത നേടിയ നാടിന്റെ അഭിമാനഭാജനങ്ങളായ കായിക താരങ്ങൾക്ക് ആദരവും നൽകുന്നു.

2021 ജനുവരി 23 വൈകിട്ട് 5 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്‌കൂൾ ഹാളിൽ വെച്ച് നടത്തപ്പെടുന്ന ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ ഉദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Back to top button