Mukkam

കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാനായി ചുമതലയേറ്റ വി. കുഞ്ഞാലിക്ക് മുക്കം പൗരാവലി സ്വീകരണം

മുക്കം : കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാനായി ചുമതലയേറ്റ വി. കുഞ്ഞാലിക്ക് മുക്കം പൗരാവലി സ്വീകരണം നൽകി. എസ്.കെ. പാർക്കിൽ നടന്ന സ്വീകരണ പരിപാടി ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പൗരാവലിയുടെ സ്നേഹോപഹാരം എം.എൽ.എ. കുഞ്ഞാലിക്ക് കൈമാറി.

നഗരസഭാ ചെയർമാൻ പി.ടി. ബാബു അധ്യക്ഷനായി. ടി. വിശ്വനാഥൻ, വി.കെ. വിനോദ്, മുക്കം മുഹമ്മദ്, ജോസ് തോമസ് മാവറ, കെ.പി. ചാന്ദ്നി, വി.എ. സെബാസ്റ്റ്യൻ, ടാർസൻ ജോസ്, ഇ.കെ.കെ. ബാവ, കെ.സി. നൗഷാദ്, സുബൈർ അത്തൂളി, പി.എം. തോമസ്, ഗോൾഡൻ ബഷീർ, സി.കെ. വിജയൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button