Kodanchery

നോളജ് സിറ്റി പഞ്ചദിന പ്രഭാഷണ പരമ്പര ആത്മീയ മജ്‌ലിസോടെ ഇന്ന് സമാപിക്കും

കോടഞ്ചേരി : മർകസ് നോളജ് സിറ്റിയിലെ പഞ്ചദിന പ്രഭാഷണ പരമ്പര ഇന്ന് സമാപിക്കും. റമളാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സിറ്റി നസീഹ പഞ്ചദിന പ്രഭാഷണ പരമ്പരയാണ് ആത്മീയ സമ്മേളനത്തോടെ ഇന്ന് സമാപിക്കുക. അഞ്ചുദിനങ്ങളിലായി സയ്യിദ് വി.പി.എ തങ്ങൾ ആട്ടീരി, മുസ്തഫ ഫാളിലി കരീറ്റിപറമ്പ്, ഇബ്രാഹിം സഖാഫി താത്തൂർ, അബ്ദുൽ ലത്തീഫ് സഅദി പഴശ്ശി, തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളായി പ്രഭാഷണം നടത്തി.

സമാപന സമ്മേളനം ഇന്ന് രാത്രി എട്ടുമണിയോടെ ആരംഭിക്കും. ഡോ: മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി ആത്മീയ പ്രഭാഷണം നടത്തും. തുടർന്ന് ഹള്റ മദീനയും ആത്മീയ സംഗമവും നടക്കും. പരിപാടിയോടനുബന്ധിച്ച് ആത്മീയ വൈജ്ഞാനിക രംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ കാഴ്ചവച്ചവരെ ആദരിക്കുന്ന ചടങ്ങും നടക്കും.

Related Articles

Leave a Reply

Back to top button