Kodanchery
കോടഞ്ചേരിയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിലെ വിവിധ പട്ടികവർഗ്ഗ സങ്കേതങ്ങളിലെ 25 വിദ്യാർത്ഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു. ഫർണിച്ചർ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ചിന്ന അശോകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, വാർഡ് മെമ്പർമാരായ വനജ വിജയൻ, സിസിലി ജേക്കബ്, സൂസൻ വർഗീസ്, ലീലാമ്മ കണ്ടത്തിൽ , ലിസി ചാക്കോ, ഷാജു ടി.പി, അസിസ്റ്റൻറ് സെക്രട്ടറി ബൈജു തോമസ്, പ്ലാൻ ക്ലർക്ക് ഷമീർ പി, പട്ടികവർഗ്ഗ മേഖലയിലെ ഗുണഭോക്താക്കൾ തുടങ്ങിയവർ സംബന്ധിച്ചു.






