Kodiyathur
മണാശ്ശേരി-ചെറുവാടി റോഡ്; വ്യാപാരികൾ നിവേദനം നൽകി

കൊടിയത്തൂർ: മണാശ്ശേരി-കൊടിയത്തൂർ-കവിലട, മാവൂർ-പന്നിക്കോട് എന്നീ റോഡുകളുടെ പ്രവർത്തി ഉടൻ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് കൊടിയത്തൂർ പഞ്ചായത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷരീഫ് അമ്പലക്കണ്ടി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നിവേദനം നൽകി.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് പരിഷ്ക്കരിക്കുന്ന മണാശ്ശേരി – ചെറുവാടി റോഡിന്റെ പ്രവൃത്തി വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി പൊതുജനങ്ങളുടെ ക്ലേശം പരിഹരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി നിവേദക സംഘത്തിന് ഉറപ്പു നൽകിയാതായി പ്രവർത്തകർ അറിയിച്ചു.







