Mukkam

മുക്കത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

മുക്കം: എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിൽ കറുത്തപറമ്പിനു സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു.

ടിപ്പർലോറിക്കടിയിൽപ്പെട്ട രണ്ടുപേരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.

അരീക്കോടിനടുത്ത കീഴുപറമ്പ് സ്വദേശികളായ മുഹമ്മദ്കുട്ടി, സി എൻ ജമാൽ എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകീട്ട് 4:30- നാണ് അപകടം നടന്നത്.

മുക്കം ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Related Articles

Leave a Reply

Back to top button