Thiruvambady
ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനം നൽകി

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ 2021 – 22 വാർഷിക പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ മൂന്ന് ഭിന്നശേഷിയുള്ളവർക്ക് മുച്ചക്ര വാഹനം നൽകി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദൻ കരിമ്പിൽ, സെക്രട്ടറി ബിബിൻ ജോസഫ് , ഐ.സി.ഡി.എസ് സൂപ്പർ വൈസർ ഉദയ പി , ലിസി സണ്ണി, മഞ്ജു ഷിബിൻ, ബിന്ദു ജോൺസൻ തുടങ്ങിയവർ സംസാരിച്ചു.






