Puthuppady
എൻ എം എം എസ് പരീക്ഷ വിജയികൾക്കുള്ള അനുമോദനവും,ഉപഹാര സമർപ്പണവും നടത്തി

പുതുപ്പാടി: പുതുപ്പാടി ഗവണ്മെന്റ് ഹൈ സ്കൂളിൽ എസ് പി സി യുണിറ്റിന്റ ആഭിമുഖ്യത്തിൽ എൻ എം എം എസ് പരീക്ഷ വിജയികൾക്കുള്ള അനുമോദനവും,ഉപഹാര സമർപ്പണവും നടത്തി. അനുമോദന യോഗം പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണം ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത് നടത്തി.
സീനിയർ കേഡറ്റുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം താമരശ്ശേരി സബ് ഇൻസ്പെക്ടർ പുരുഷോത്തമൻ നിർവ്വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ അമൽ രാജ്, പി ടി എ പ്രസിഡന്റ് ശിഹാബ് അടിവാരം,ഹെഡ് മാസ്റ്റർ ഇ. ശ്യാം കുമാർ,ഷാജി കുമാർ,മണിലാൽ, അജില ടീച്ചർ, സബിത ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു.







