Mukkam
പരിശീലന ക്യാമ്പും പുരസ്കാര സമർപ്പണവും സംഘടിപ്പിച്ചു

മുക്കം: എന്റെ മുക്കം സന്നദ്ധസേന ഏകദിന പരിശീലന ക്യാമ്പും ഹുസൈൻ കൽപ്പൂർ പുരസ്കാരവിതരണവും നടത്തി. അഷ്കർ സർക്കാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മുക്കം ഇൻസ്പെക്ടർ സുമിത് കുമാർ ഉദ്ഘാടനം ചെയ്തു. മികച്ച സന്നദ്ധപ്രവർത്തകന് ഏർപ്പെടുത്തിയ പ്രഥമ ഹുസൈൻ കൽപ്പൂർ പുരസ്കാരം ചീഫ് വെറ്റിനറി സർജൻ ഡോ.അരുൺ സക്കറിയ ഷംസീർ മെട്രോക്ക് സമ്മാനിച്ചു.
മുക്കം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എം.എ ഗഫൂർ മുഖ്യാതിഥിയായി. മലപ്പുറം അഗ്നിരക്ഷാനിലയത്തിലെ ഓഫീസർ ഇ.കെ സലിം ഹുസൈൻ കൽപ്പൂരിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ചടങ്ങിൽ വൊളൻറിയർമാർക്ക് സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും വിതരണം ചെയ്തു. പരിശീലനപരിപാടിക്ക് മുക്കം അഗ്നിരക്ഷാ നിലയം ഓഫീസർ ഷറഫുദ്ദീൻ നേതൃത്വം നൽകി.






