Koodaranji

കുരിശിനെ അവഹേളിച്ച് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ; സ്വമേധയാ കേസെടുത്തു പോലീസ്

കക്കാടംപൊയിൽ : കഴിഞ്ഞ ദിവസം ഒരുപറ്റം യുവാക്കളെത്തി കക്കാടംപോയിൽ കുരിശുമലയിൽ സ്ഥാപിച്ചിരിക്കുന്ന കുരിശിനെ അവഹേളിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് കേരളത്തിലോട്ടാകെയുള്ള ക്രൈസ്തവ വിശ്വാസികളുടെ വൻ പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്ത് കുരിശിനെ അവഹേളിച്ച സംഭവത്തിൽ മതവികാരം വ്രണപ്പെടുത്തുന്നതരത്തിൽ സോഷ്യൽ മീഡിയകളിൽ ഫോട്ടോയും വീഡിയോയും പ്രദർശിപ്പിച്ചതിന് 153 IPC പ്രകാരം സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും നിലമ്പൂർ പോലീസ് പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധവുമായി താമരശ്ശേരി രൂപത കെ.സി.വൈ.എം-ന്റെ നേതൃത്വത്തിൽ കക്കാടംപൊയിൽ കുരിശുമലയിൽ കാവൽ സമരം നടത്തിയിരുന്നു, ഇതേ സമയം നിലമ്പൂർ പോലീസ് വാദങ്ങൾക്ക് ഇടയാക്കിയ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു.

കോവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ നാട്ടുകാർക്ക് ഭീഷണി സൃഷ്ടിച്ചുകൊണ്ട് വനമേഖലയിലേക്ക് അടക്കം സഞ്ചാരികൾ എത്തുന്നത് നിത്യസംഭവമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് പട്രോളിങ് കൂടുതൽ കാര്യക്ഷമാക്കും എന്നും പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Back to top button