Kodanchery

വിവാദങ്ങള്‍ക്ക് തിരശ്ശീല, ജോയ്സനയും ഷെജിനും പുതു ജീവിതത്തിലേക്ക്

കോടഞ്ചേരി : കോടഞ്ചേരിയിൽ മിശ്രവിവാഹിതരായ ജോയ് സ്നയും ഷെജിനും  സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തു. കോടഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിലാണ് വിവാഹം രജിസ്റ്റർ ചെയ്തത്. 

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്, സിപിഎം തിരുവമ്പാടി അംഗങ്ങൾ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം.  രണ്ട് മതവിഭാഗങ്ങളിൽ പെട്ട ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതിരെ ലൗജിഹാദെന്ന ആരോപണം ഉയർത്തി സിപിഎം ജില്ല സെക്രട്ടേറിയേറ്റ് അംഗം ജോർജ്ജ് എം തോമസ് തന്നെ രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു.

ഡിവൈഎഫ്ഐ നേതാവായ ഷെജിനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന്  നിലപാടറിയിച്ചതോടെ, ജോയ് സനയുടെ പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹ‍ർജി കഴിഞ്ഞമാസം  ഹൈക്കോടതി തീർപ്പാക്കിയിരുന്നു.

Related Articles

Leave a Reply

Back to top button