Thiruvambady

ഉപഹാരമായി വൃക്ഷ തൈകൾ

2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം വന്നപ്പോൾ നൂറ് ശതമാനം വിജയം നേടിയ സെൻറ് ജോസഫ് ഹൈസ്കൂൾ പുല്ലൂരാംപാറ(പരീക്ഷയെഴുതിയവർ 194, വിജയം 194 – എ+ 37 ) സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ പുന്നക്കൽ (പരീക്ഷയെഴുതിയവർ 38, വിജയം 38 – എ+ 06) ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ തിരുവമ്പാടി (പരീക്ഷയെഴുതിയവർ 110 വിജയം 110 – എ+ 59) എന്നീ ഹൈസ്കൂളുകളേയും . പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ (304 വിദ്യാർത്ഥികൾ- 303 വിജയം , എ+ 23) പരീക്ഷയെഴുതിച്ച് 99.7% ശതമാനം വിദ്യാർത്ഥികളെ വിജയിപ്പിച്ചെടുത്ത് ഉന്നത വിജയം നേടിയ സേക്രട് ഹാർട് ഹൈസ്കൂൾ തിരുവമ്പാടി യെയും സാംസ്കാരിക സംഘടനയായ ആവാസ് തിരുവമ്പാടി അതത് സ്കൂളുകളിലെത്തി ഈ വിജയത്തിന് നേതൃത്വം കൊടുത്ത പ്രധാനാധ്യാപകരെയും, അധ്യാപകരെയും ജീവനക്കാരെയും അഭിനന്ദിക്കുകയും സമൂഹത്തിന്റെ കടപ്പാടറിയിക്കുകയും ചെയ്തു.

പ്രകൃതി – ജീവന്റെ പ്രാണവായു എന്ന ആവാസിന്റെ പരിസ്ഥിതി സംരക്ഷണ പദ്ധതി പ്രകാരം ഫലവൃക്ഷ തൈകളും, വൃക്ഷ തൈകളുമാണ് ഉന്നത പഠന വിജയത്തിന്റെ ഉപഹാരമായി നൽകിയത്. ബഡ് ചെയ്ത പ്ലാവ് , മാവ്, ചാമ്പക്ക, നാരകം എന്നീ ഫലവൃക്ഷതൈകളും മണിമരുത് , നീർമരുത് . നെല്ലി എന്നീ വൃക്ഷതൈകളുമാണ് ഉപഹാരമായി നൽകിയത്. അനുമോദന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ടി. അഗസ്റ്റിൻ ഉൽഘാടനം ചെയ്തു. ആവാസ് വൈസ് ചെയർ പേഴ്സൺ എ.എം ബിന്ദു കുമാരി അധ്യക്ഷയായിരുന്നു. സെക്രട്ടറി ജിഷി പട്ടയിൽ സ്വാഗതം പറഞ്ഞു. പ്രധാന അധ്യാപകരായ പി.സജി തോമസ്, കെ.ജെ.ജോസ്, ജോളി ജോസഫ്, സിസ്റ്റർ സലോമി, ലിസ്സാമ്മ സേവ്യർ എന്നിവർ ഉപഹാരമായ വൃക്ഷ തൈകൾ ഏറ്റ് വാങ്ങി. ചടങ്ങുകളിൽ മദർ സുപ്പീരിയർ സിസ്റ്റർ ഡീന ആവാസ് ഭാരവാഹികളായ സുന്ദരൻ എ പ്രണവം, നാരായണൻ നമ്പൂതിരി, സന്തോഷ് മേക്കട, പി.ബി. ഷാഗിൻ, പ്രിൻസിപ്പൽ വിപിൻ , പി.ജെ. ഷാജി, ജോസഫ് ജോർജ് എന്നിവർ പ്രസംഗിച്ചു. നാട്ടിന്റെ പഠന വിജയത്തിന് നേതൃത്വം കൊടുത്ത മുഴുവൻ അധ്യാപകരെയും, രക്ഷിതാക്കളെയും, വിദ്യാർത്ഥികളെയും ആവാസ് അഭിനന്ദിച്ചു.
ജീഷി പട്ടയിൽ, സെകട്ടറി, ആവാസ്

Related Articles

Leave a Reply

Back to top button