Kodanchery

കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; യുവാവിന് വേണ്ടി രക്ഷാപ്രവർത്തനം തുടരുന്നു

കോടഞ്ചേരി: ചാലിപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ ആയിഷ നിഷിലയുടെ മൃതദേഹം കണ്ടെത്തി. കുന്നമംഗലം പ്രദേശത്ത് നിന്ന് വന്ന ഇർഷാദ്, ഭാര്യ ആയിഷ നിഷില, അൻസാർ, അജ്മൽ എന്നിവർ രണ്ട് ബൈക്കുകളിലായാണ് സ്‌ഥലത്തെത്തിയത്. ചൂരമുണ്ടയിൽ ചാലിപ്പുഴയിലെ പുളിഞ്ചോട്ടിൽ കയത്തിന് സമീപം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം ഇവർ പുഴയിലെ കല്ലുകളിൽ ഇരിക്കുന്നതായി സമീപ വാസികൾ കണ്ടിരുന്നു.

പിന്നീട് ഇവർ വെള്ളത്തിൽ കുളിക്കുന്നതിനിടയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായി ആയിഷ നിഷിലയും, അൻസാറും ഒഴുക്കിൽപ്പെട്ടു. നീന്തി രക്ഷപ്പെട്ട മറ്റ് രണ്ട് പേർ പരിസര വാസികളെ വിവരം അറിയിച്ചു. പിന്നീട് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കോടഞ്ചേരി പോലീസും മുക്കം ഫയർ ഫോഴ്സും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു.

പെരുമണ്ണ പുതിയോട്ടിൽ ഇർഷാദിന്റെ ഭാര്യയാണ് അപകടത്തിൽപ്പെട്ട ആയിഷ നിഷില(21).അപകടത്തിൽപ്പെട്ട യുവാവ് കിണാശ്ശേരി സ്വദേശി അൻസാർ മുഹമ്മദാണ് (26).കോടഞ്ചേരി പോലീസും മുക്കം ഫയർ ഫോഴ്സും, സിവിൽ ഡിഫൻസ് പ്രവർത്തകരും, നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുന്നു. വയനാട് കമ്പളക്കാട് പോയി വരുന്ന വഴിക്ക് ആണ് ഇവർ ചാലിപ്പുഴയിൽ ഇറങ്ങിയത്

Related Articles

Leave a Reply

Back to top button