Thiruvambady
തിരുവമ്പാടി സർവീസ് സഹകരണ ബാങ്കിൻറെ നേതൃത്വത്തിൽ സ്കൂളുകളിൽ പത്രം നൽകുന്ന വാർഷിക പദ്ധതിക്ക് തുടക്കമായി

തിരുവമ്പാടി: ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള സ്കൂളുകളിൽ ദേശാഭിമാനി പത്രം വിതരണം ചെയ്യുന്നതിനുള്ള വാർഷിക പദ്ധതിയുടെ ഉദ്ഘാടനം പുല്ലൂരാംപാറ സെന്റ് ജോസഫ് യു.പി. സ്കൂളിൽ നടന്നു.
ബാങ്ക് പ്രസിഡന്റ് ജോസ് മാത്യു ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മാസ്റ്റർ സിബി കുര്യാക്കോസ്, ബാങ്ക് ഡയറക്ടർ ഗണേഷ് ബാബു, ബ്രാഞ്ച് മാനേജർ ഷബ്നം, പി.ടി.എ. പ്രസിഡന്റ് സോണി മണ്ഡപത്തിൽ, സ്റ്റാഫ് പ്രതിനിധി റഷീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.







