India
ഹൈവേകളിലെ ടോൾ ബൂത്തുകൾ നീക്കംചെയ്യും; കലക്ഷൻ ഇനി ജിപിഎസ് വഴി

ന്യൂഡൽഹി:ദേശീയപാതകളിലെ ടോൾ ബൂത്തുകൾ നീക്കം ചെയ്ത് അടുത്ത ഒരു വർഷത്തിനുള്ളിൽ ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് നടപ്പിലാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ അറിയിച്ചു. നിലവിൽ 93 ശതമാനം വാഹനങ്ങളും ഫാസ്ടാഗ് ഉപയോഗിച്ചാണ് ടോൾ നൽകുന്നത്. ബാക്കിയുള്ള ഏഴ് ശതമാനം ഫാസ്ടാഗ് ഇല്ലാത്തതിനാൽ ഇരട്ടി ടോൾ നൽകിയാണ് യാത്ര ചെയ്യുന്നതെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.







