Kodanchery
താമരശ്ശേരി രൂപതാ ദിനാചരണം നാളെ കോടഞ്ചേരിയിൽ നടക്കും

കോടഞ്ചേരി: 37ാമത് താമരശ്ശേരി രൂപതാ ദിനാഘോഷം നാളെ കോടഞ്ചേരിയിൽ വച്ച് നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ദിനാഘോഷ പരിപാടികളിൽ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കും.
കൃതജ്ഞത ബലി, പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം എന്നിവ രൂപതാ ദിനത്തിന്റെ ഭാഗമായി നടക്കും. ദിനാഘോഷത്തിന്റെ ഭാഗമായി എത്തുന്നവർക്ക് പ്രത്യേക പാർക്കിങ് സൗകര്യങ്ങളും മറ്റും ഒരുക്കിയതായി സംഘാടകർ അറിയിച്ചു.







