Koodaranji
അദ്ധ്യാപക അവാർഡ് ജേതാവ് കുട്ടത്ത് സോമനാഥൻ മാസ്റ്ററേ(10/09/2020) ആദരിച്ചു

കൂടരഞ്ഞി:സംസ്ഥാന അദ്ധ്യാപക അവാർഡ് നേടി മലയോരത്തിന് അഭിമാനമായി മാറിയ കക്കാടംപൊയിൽ ജി.എൽ.പി സ്കൂൾ അധ്യാപകനും, കലാകാരനുമായ കുട്ടത്ത് സോമനാഥൻ മസ്റ്റാറെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസ് പ്രസിഡൻ്റ് ജോസ് പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സോളി ജോസഫ് ഉദ്ഘാടനം ചെയ്യ്തു.
ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഏലീയാമ്മ ഇടമുളയിൽ,ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സണ്ണി പെരുകിലംതറപ്പിൽ, ബ്ലോക്ക് മെമ്പർ ജിമ്മി ജോസ്, വി.എ നസീർ ,ജോണിവാളി പ്ലാക്കൽ, കെ.എസ് അരുൺകുമാർ, ഗ്രേസി കീലത്ത്, മുഹമ്മദ് പാതി പറമ്പിൽ, വിജയൻ മണിയംപാറ,സോമനാഥൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു







