Thiruvambady
സഹസ്രനാമാർച്ചനയും നാമജപ കൂട്ടായ്മയും സംഘടിപ്പിച്ചു

തിരുവമ്പാടി : കൂടരഞ്ഞി കോവിലകത്തുംകടവ് ശ്രീപോർക്കലി ഭഗവതി ക്ഷേത്രത്തിൽ ദശമി ആഘോഷങ്ങളുടെ ഭാഗമായി സഹസ്രനാമാർച്ചനയും നാമജപ കൂട്ടായ്മയും സംഘടിപ്പിച്ചു.
ക്ഷേത്രംമേൽശാന്തി പി.സി. സുധീഷ് കുമാറിന്റെ കാർമികത്വത്തിൽ സരസ്വതിപൂജ നടന്നു. പുസ്തക, ആയുധവെപ്പിൽ ഒട്ടേറെ ഭക്തർ പങ്കാളികളായി. ക്ഷേത്രഭാരവാഹികളായ ഷാജി കാളങ്ങാടൻ, ദിനേഷ് കുമാർ അക്കരത്തൊടി, ജയദേവൻ നെടുമ്പോക്കിൽ, മനോജ് ചായംപുറത്ത്, രാധാകൃഷ്ണൻ ചെമ്പ്രമ്മൽ, സതീശൻ അക്കരപ്പറമ്പിൽ, ഷാജി കോരല്ലൂര്, ഷൈലജ പള്ളത്ത്, പങ്കജം മുട്ടോളി, ഷാജി വട്ടച്ചിറയിൽ, വേലായുധൻ ചോലയിൽ, ദീപു കൂവ്വത്തൊട്ടിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.







