Thiruvambady
തിരുവമ്പാടിയിൽ സംയുക്ത ഈദ് ഗാഹ് നടക്കും

തിരുവമ്പാടി: തിരുവമ്പാടിയിൽ സംയുക്ത ഈദ് ഗാഹ് നടക്കുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ ഹബീബ് റഹ്മാൻ പേക്കാടൻ അറിയിച്ചു. എം.സി ഓഡിറ്റോറിയം അങ്കണത്തിൽ അബ്ദുൽ മജീദ് മദനി ഈദ് ഗാഹിന് നേതൃത്വം നൽകും.
ഈദ് ഗാഹിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യമൊരുക്കും. കെ.എൻ.എം മർക്കസുദഅവ, വിസ്ഡം ഇസ്ലാമിക് മിഷൻ, കേരള നദ് വത്തുൽ മുജാഹിദീൻ , ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകൾ ചേർന്നാണ് ഈദ് ഗാഹ് സംഘടിപ്പിക്കുന്നത്.







