Koodaranji
കൂടരഞ്ഞി കൊമ്മ കൂട്ടക്കര റോഡിൽ സ്ഥിരമായി മാലിന്യം റോഡിൽ തള്ളുന്നതായി പരാതി

കൂടരഞ്ഞി: കൂടരഞ്ഞി കൊമ്മ കൂട്ടക്കര റോഡിൽ സ്ഥിരമായി മാലിന്യം തള്ളുന്നതായി പരാതി. ഇത്തരത്തിൽ തള്ളപ്പെടുന്നത് കൂടുതലും ഭക്ഷണാവശിഷ്ടങ്ങളാണ്. വിവിധ ആഘോഷ പരിപാടികളിൽ വരുന്ന ഭക്ഷണ അവശിഷ്ടങ്ങൾ, പാർസൽ വാങ്ങുന്ന ഭക്ഷണ അവശിഷ്ടങ്ങൾ എന്നിവ പ്ലാസ്റ്റിക് കവറുകളിൽ നിറച്ച് പല സ്ഥലങ്ങളിലായി റോഡരികിൽ വലിച്ചെറിഞ്ഞ രീതിയിലാണുള്ളത്. ഇതിനെതിരെ നടപടി ഉണ്ടാവണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാവുകയാണ്.






