Local

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് മാവറ രാജിവച്ചു.

കൂടരഞ്ഞി: ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജോസ് തോമസ് മാവറ രാജിവച്ചു. മുന്നണി ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് രാജി. നേരത്തേ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായിരുന്ന ലിന്റോ ജോസഫ് എം.എൽ.എയായതിനേ തുടർന്നാണ് ജോസ് തോമസ് പ്രസിഡൻ്റായത്

പതിനൊന്ന് മാസത്തെ ചുരുങ്ങിയ കാലയളവിനുള്ളിൽ കാർഷിക മേഖലയിൽ ഉൾപ്പെടെ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതായും പ്രവർത്തന കലഘട്ടത്തിൽ കൂടെ നിന്ന് പ്രവർത്തിച്ച മുഴുവൻ ആളുകൾക്കും നന്ദി രേഖപ്പെടുത്തുന്നതായും ജോസ് തോമസ് മാവാറ പറഞ്ഞു.

ലിൻ്റോ ജോസഫ് രാജിവച്ചതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ കൂമ്പാറ വാർഡിൽ നിന്നും വിജയിച്ച സി.പി. എം. ലോക്കൽ കമ്മിറ്റി അംഗം ആദർശ് ജോസഫാണ് എൽ.ഡി.ഫിൻ്റെ പ്രസിഡൻ്റ് സ്ഥാനാർഥി.

എൽ.ഡി.ഫ് 9 യൂ.ഡി.ഫ് 5 എന്നിങ്ങനെയാണ് കക്ഷി നില.

Related Articles

Leave a Reply

Back to top button