Thottumukkam
തോട്ടുമുക്കം കുരിശുപള്ളി ജംഗ്ഷനിൽ സുരക്ഷാവേലിയും അപകട സൂചന ബോർഡും സ്ഥാപിക്കണമെന്ന ആവശ്യം ശക്തം

തോട്ടുമുക്കം: തോട്ടുമുക്കം-തിരുവമ്പാടി റോഡിൽ തോട്ടുമുക്കം കുരിശുപള്ളി ജംഗ്ഷനിൽ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാവേലിയും അപകട സൂചന ബോർഡും സ്ഥാപിക്കണമെന്ന് തോട്ടുമുക്കം മലയോര മേഖല കെ.എസ്.ആർ.ടി.സി ഫോറം പി.ഡബ്ള്യു.ഡി അധികൃതരോട് രേഖാമൂലം ആവശ്യപ്പെട്ടു.
തോട്ടുമുക്കം ടൗണിനു മുൻപായി വലിയ ഇറക്കവും പെട്ടെന്നുള്ള വളവുമാണ് ഡ്രൈവർമാരെ ആശയകുഴപ്പത്തിൽ
ആക്കുന്നതും പെട്ടെന്ന് അപകടം സംഭവിക്കുന്നതിനും കാരണമാകുന്നത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിൽ കഴിഞ്ഞ ദിവസം കാർ അപകടത്തിൽ പെടുകയും കാറിൽ സഞ്ചരിച്ച യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപെടുകയും ചെയ്തിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തു.







