Kodanchery

25 വർഷം മുൻപത്തെ ഓർമ്മകൾ പുതുക്കി കോടഞ്ചേരിയിൽ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പ്.

കോടഞ്ചേരി :25 വർഷം മുൻപ് ഹാൻഡ്‌ബോൾ ഗ്രാമം എന്നറിയപ്പെട്ടിരുന്ന കോടഞ്ചേരിയിൽ, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിന് ഇന്നലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ചാക്കോ തിരി തെളിയിച്ചു. 23 കോളേജുകളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നു. കോടഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ രണ്ട് കോർട്ടുകളിൽ ആയാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്നലെ 12 മത്സരങ്ങൾ നടന്നു. ഇന്ന് ഒൻപത് മത്സരങ്ങൾ നടക്കും.

ക്വാർട്ടർ ഫൈനൽ

ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ

സി എച്ച് എൻ എസ് ടി കോളേജ് ഇരിഞ്ഞാലക്കുട -സി എ എസ് കോളേജ് ചാലക്കര

ബി പി ഈ ഡി കോളേജ് ചക്കിട്ടപ്പാറ-ഫാറൂഖ് കോളേജ്

ഗവൺമെന്റ് കോളേജ് കോടഞ്ചേരി-പി എം കോളേജ് ചാലക്കുടി യും തമ്മിൽ ഏറ്റുമുട്ടും

സെമിഫൈനൽ

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആദ്യ സെമിയും, തുടർന്ന് നാലിന് രണ്ടാമത്തെ സെമിയും നടക്കും.

ഫൈനൽ

ഫൈനൽ മത്സരം നാളെ നടക്കും. രാവിൽ 9ന് ലൂസേഴ്‌സ് ഫൈനൽ, തുടർന്ന് 10 ന് ഫൈനൽ

News By KodancherryNews

Related Articles

Leave a Reply

Back to top button