Koodaranji
കൂടരഞ്ഞി പള്ളി നിർമ്മാണ തൊഴിലാളി അപകടത്തിൽ മരിച്ചു.

കൂടരഞ്ഞി: സെന്റ്.സെബാസ്റ്റ്യൻസ് ദേവാലയത്തിന്റെ നിർമാണ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളി കന്യാകുമാരി സ്വദേശി തോമസ് അപകടത്തിൽ മരണപ്പെട്ടു.
ഇന്നലെ വൈകുന്നേരം ജോലിക്കിടെ പുതുതായി നിർമ്മിക്കുന്ന പള്ളിയുടെ മുകളിൽ നിന്നും കാൽ വീഴുതിവീഴുകയായിരുന്നു .ഉടൻ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചയൊടെ മരണപ്പെടുകയായിരുന്നു.
നിർമാണ പ്രവർത്തി കരാർ എടുത്ത ഫ്രാൻസിസ് മേസ്തിരിയുടെ ബന്ധുവാണ് മരണപ്പെട്ട തോമസ്. ദീർഘകാലമായി കൂടരഞ്ഞിയിൽ നിർമാണ മേഖലയിൽ ജോലിചെയ്തുവരുകയായിരുന്നു.
_തിരുവമ്പാടി വാർത്തകൾ_






