Koodaranji

പൂ​വാ​റ​ൻ​തോ​ടി​ൽ കാ​ർ​ഷി​ക പ്രദർശ​ന വി​പ​ണ​ന മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു

കൂടരഞ്ഞി: കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ പൂ​വാ​റ​ൻ​തോ​ട് മേഖലയുടെ കാ​ർ​ഷി​ക വൈ​വി​ധ്യ​വും പ്ര​കൃ​തി സൗ​ന്ദ​ര്യ​വും കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​വാ​റ​ൻ​തോ​ടി​ൽ നാളെ കാ​ർ​ഷി​ക പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള ന​ട​ക്കും. മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് മൂ​ല്യ​വ​ർ​ധി​ത കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ൾ, സെ​മി​നാ​റു​ക​ൾ, വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ പു​തി​യ സാ​ധ്യ​ത​ക​ൾ വി​ളി​ച്ചോ​തു​ന്ന ട്ര​ക്കിം​ഗ്, ക​ലാ​പ​രി​പാ​ടി​ക​ൾ തുടങ്ങിയവ ന​ട​ക്കും.

മേള ഉ​ദ്ഘാ​ട​നം തിരുവമ്പാടി എം.എൽ.എ ലി​ന്‍റോ ജോ​സ​ഫ് നി​ർ​വ​ഹി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ള​ത്തൂ​ർ, മു​ക്കം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.ടി ബാ​ബു, കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് ജോ​സ​ഫ്, തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സ് പു​ളി​ക്കാ​ട്ട്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പി.​പി ജ​മീ​ല, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബോ​സ് ജേ​ക്ക​ബ് തുടങ്ങിയവർ പ​ങ്കെ​ടു​ക്കും.

Related Articles

Leave a Reply

Back to top button