ആം ആദ്മി പാർട്ടി വാഹന പ്രചരണ ജാഥ സ്വീകരണം നൽകി

കോടഞ്ചേരി: മേക്കിങ് ഇന്ത്യ നമ്പർ വൺ പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി അഭിലാഷ് ദാസ് നയിക്കുന്ന വാഹന പ്രചരണ ജാഥ കോടഞ്ചേരിയിൽ ഉജ്ജ്വല സ്വീകരണം നൽകി. തുടർന്ന് പൊതുസമ്മേളനം നടത്തി.
പഞ്ചായത്ത് കൺവീനർ ക്യൂൻ ഷാജി അധ്യക്ഷത വഹിച്ച യോഗം ജില്ലാ ജോയിൻ കൺവീനർ രത്നാകരൻ ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ അഭിലാഷ് ദാസ് മേക്കിങ് ഇന്ത്യ നമ്പർ വൺ യാത്രയുടെ സന്ദേശം നൽകി. രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളും, അവ സാധാരണക്കാരനെ ബാധിക്കുന്നതും യോഗത്തിൽ വിശദീകരിച്ചു മാറ്റം അനിവാര്യമാണെന്നും മാറേണ്ടത് നമ്മളാണെന്നും അദ്ദേഹം യോഗത്തിൽ ഓർമിപ്പിച്ചു.
കോടഞ്ചേരി പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം തിരുവമ്പാടി നിയോജകമണ്ഡലം കൺവീനർ നാസർ സെഞ്ച്വറി നിർവഹിച്ചു. തുടർന്ന് മാർട്ടിൻ തോമസ് കിസാൻ ആം ആദ്മി ജില്ലാ കൺവീനർ ജെയിംസ് മറ്റത്തിൽ, തിരുവമ്പാടി പഞ്ചായത്ത് കൺവീനർ മനു പൈപ്പിള്ളി, പഞ്ചായത്ത് സെക്രട്ടറി കൂടരഞ്ഞി അനസ്, കൊടുവള്ളി മണ്ഡലം കൺവീനർ ഏലിയാസ് പാടത്ത്കാട്ടിൽ, അബ്രഹാം വാമറ്റം എന്നിവർ പ്രസംഗിച്ചു.






