Mukkam
കാട്ടുപന്നിയുടെ ആക്രമത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്

മുക്കം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്. തോട്ടുമുക്കം ചുണ്ടത്തുംപൊയില്‍ സ്വദേശി ആത്രേശ്ശേരി വര്‍ക്കിക്കാണ്(വക്കന്‍) പരിക്കേറ്റത്. തോട്ടുമുക്കം പെട്രോള്‍ പമ്പിന് സമീപം തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം.
തോട്ടുമുക്കത്ത് നിന്ന് വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍ മടങ്ങവെ പന്നി ബൈക്കിലേക്ക് ചാടി വീഴുകയായിരുന്നു. വര്‍ക്കിക്ക് തലക്കും കൈകാലുകള്‍ക്കും പരിക്കേല്‍ക്കുകയും തോളല്ല് പൊട്ടിയതായി വിദഗ്ധ പരിശോധനയില്‍ തെളിയുകയും ചെയ്തു. ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് വര്‍ക്കി.







