Kodiyathur

കൊടിയത്തൂരിൽ ആന്യം ഫെസ്റ്റ് സംഘടിപ്പിച്ചു

കൊടിയത്തൂർ : പുതുശ്ശേരി റസിഡൻസ് അസോസിയേഷനും എള്ളങ്ങൽ റസിഡൻസ് അസോസിയേഷനും സംയുക്തമായി ആന്യം ഫെസ്റ്റ് സംഘടിപ്പിച്ചു. ആന്യം പാടത്ത് ഒരുക്കിയ വ്യത്യസ്തമായ കായിക മത്സരങ്ങൾ തികച്ചും വേറിട്ടതായി. ചളിയിൽ കൂടി ഓട്ട മത്സരം വടംവലി മത്സരം, റിലേ തുടങ്ങിയ മത്സരങ്ങൾ തികച്ചും നവ്യാനുഭവവുമായി.

ആന്യം ഫെസ്റ്റ് 2023 പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ സലീം മുട്ടാത്തിനെ ആദരിച്ചു. ആന്യം ഫെസ്റ്റ് ചെയർമാൻ ഷുക്കൂർ പുളിയക്കോട് അധ്യക്ഷത വഹിച്ചു. ഫഹീം എള്ളങ്ങൾ, എൻ.പി മൻസൂർ, അമീൻ ചാലക്കൽ, സലാഹുദ്ധീൻ, നിസാം, ഉസ്മാൻ എള്ളങ്ങൾ, അബ്ദുള്ള ചാലക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button