Kodiyathur

വനിതാ സൗഹൃദ സംഗമം സംഘടിപ്പിച്ചു.

കൊടിയത്തൂർ: നവംബർ 21ന് സൗത്ത് കൊടിയത്തൂരിൽ നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി കൊടിയത്തൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി കൊടിയത്തൂർ ഏരിയാ വനിതാ വിഭാഗം സൗഹൃദ സംഗമം സംഘടിപ്പിച്ചു.

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം എം.പി ജൂമൈല ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി കൊടിയത്തൂർ ഏരിയ വനിത വിഭാഗം കൺവീനർ ശരീഫ ഹഖ് അദ്ധ്യക്ഷത വഹിച്ചു. ഇ. എൻ നസീറ മുഖ്യ പ്രഭാഷണം നടത്തി

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് വി ഷംലൂലത്ത്, ഷക്കീല ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. ഷഹർബാൻ. പി.വി ഖിറാഅത്ത് നടത്തി. യസീറ യാസിർ സ്വാഗതവും സഫിയ്യ സലാം നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button