Puthuppady

ആം ആദ്മി പാർട്ടി പുതുപ്പാടി പഞ്ചായത്ത് കൺവെൻഷൻ നടത്തി

പുതുപ്പാടി: കേരളത്തിൽ ആം ആദ്മി പാർട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പുതുപ്പാടി പഞ്ചായത്ത് കൺവെൻഷൻ അടിവാരം കമ്മ്യൂണിറ്റി ഹാളിൽ വെച്ചു നടന്നു. യോഗത്തിൽ പുതിയതായി അറുപതോളം പേർ പാർട്ടി മെമ്പർഷിപ്പ് സ്വീകരിച്ചു.

പുതിയ ഭാരവാഹികളായി കൺവീനറായി ടോണി വർഗീസിനെയും ജോയിന്റ് കൺവീനറായി നാരായണൻ കുട്ടിയേയും സെക്രട്ടറിയായി മുഫ്‌സിൽ പിലാശ്ശേരിയെരിയും ജോയിന്റ് സെക്രെട്ടറിയായി സാന്റോ ജോസഫിനെയും ട്രഷററായി ഹുസ്സൈൻ മാലോറത്തിനെയും തെരെഞ്ഞെടുത്തു

കിസാൻ ആം ആം ആദ്മി കോഴിക്കോട്-വയനാട് ജില്ലാ കൺവീനർ മാർട്ടിൻ തോമസ് ഉദ്ഘടനം ചെയ്തു. നിയോജക മണ്ഡലം കൺവീനർ നാസർ സെഞ്ചുറി അധ്യക്ഷം വഹിച്ചു.മണ്ഡലം സെക്രട്ടറി ലിൻസ് ജോർജ്, ജോജോ കാഞ്ഞിരക്കാടൻ,ക്യൂൻ ഷാജി,ജോൺസൺ മുൻ കൺവീനർ നാരായണൻ കുട്ടി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button