Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 30.83 കോടിയുടെ ബജറ്റ് അവതരിപ്പിച്ചു

തിരുവമ്പാടി: ഉൽപാദന മേഖലക്കും ദാരിദ്ര്യ ലഘൂകരണ പദ്ധതിക്കും ഊന്നൽ നൽകിക്കൊണ്ട് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ 2023-24 വാർഷിക ബജറ്റ് അവതരിപ്പിച്ചു. 30,83,95,660 രൂപ വരവും ചെലവ് 30,19,79,000 രൂപയും നീക്കിയിരുപ്പായി 64,16,660 രൂപയും പ്രതീക്ഷിക്കുന്ന
ബജറ്റാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ കെ.എ അബ്ദുറഹിമാൻ അവതരിപ്പിച്ചത്.

നെൽകൃഷി വികസനം, തെങ്ങ് കൃഷി വികസനം, കവുങ്ങ് കൃഷി വികസനം, പച്ചക്കറി കൃഷി വികസനം, സോളാർ ഫെൻസിംഗ്, വാഴ കൃഷി വികസനം, ഇടവിള കൃഷി വികസനം, സുഗന്ധവിള കൃഷി വികസനം ഉൾപ്പെടെയുള്ള മറ്റു കാർഷിക വികസന പരിപാടികൾ, വിപണ കേന്ദ്രം എന്നിവക്കായി 85,00000 രൂപയാണ് വകയിരുത്തിയത്. മൃഗസംരക്ഷണം, ക്ഷീരവികസനം, കാലിതീറ്റ വിതരണം, മുട്ടക്കോഴി വിതരണം, രോഗനിയന്ത്രണം, പോത്തുകുട്ടി വിതരണം, പശു ഗ്രാമം, ധാതു ലവണ മിശ്രിതം നൽകൽ, ബയോഗ്യാസ് പ്ലാൻറ്, മൃഗാശുപത്രിയിലേക്ക് ആവശ്യമായ മരുന്ന് വാങ്ങൽ തുടങ്ങിയ പദ്ധതികൾക്കായി 97,00000 രൂപയും വകയിരുത്തിയിട്ടുണ്ട്. തൊഴിൽ രഹിതരായ യുവതി യുവാക്കൾക്ക് വരുമാനം സൃഷ്ടിക്കാൻ ഉതകുന്ന സംരംഭകത്വ മേഖലയുടെ വികസനത്തിനായി 14,25000 രൂപയാണ് വകയിരുത്തിയത്.

ടൂറിസത്തിന് തിരുവമ്പാടിക്കുള്ള അനന്തസാധ്യതകളെ ഉപയോഗപെടുത്തി വരുമാനദായകമാക്കി മാറ്റാനുള്ള പദ്ധതികൾക്കായി 600000 രൂപ വകയിരുത്തി. ഉൽപാദന മേഖലയുടെ വികസനത്തിന് 2,0,22,5000 രൂപ, ഘടക സ്ഥാപനങ്ങളുടെ കമ്പ്യൂട്ടർവൽക്കരണം, സേവന ഗുണനിലവാരം വർദ്ധിപ്പിക്കൽ, പദ്ധതി രൂപീകരണം, ഹോണറേറിയം, ശമ്പളം, ഫർണിച്ചറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങൽ, ഭരണനിർവഹണ ചിലവുകൾ, അനിവാര്യ ചുമതല നിർവ്വഹണം, ഗ്രാമകേന്ദ്രങ്ങളുടെ പ്രവർത്തനം, കുടുംബാരോഗ്യ കേന്ദ്രം ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്തൽ എന്നിവക്കായി 2,61, 19,000 രൂപ, സാക്ഷരതാ പ്രവർത്തനം, പ്രൈമറി വിദ്യാഭ്യാസം, എസ്.എസ്.എ വിഹിതം നൽകൽ, ലൈബ്രറികൾ, യുവജനക്ഷേമം, പ്രഭാത ഭക്ഷണം നൽകൽ എന്നിവക്കായി 16,50000 രൂപ, കായിക വികസനം, ഗ്രൗണ്ട് നിർമാണം എന്നിവക്കായി 85 ലക്ഷം രൂപ തുടങ്ങി വിവിധ പദ്ധതികൾക്കായാണ് 30.83 കോടി രൂപ വകയിരുത്തിയത്.

Related Articles

Leave a Reply

Back to top button