KoodaranjiVideos

പാൽ സംഭരണം പകുതിയാക്കിയ മിൽമയുടെ നടപടിയിൽ പ്രതിക്ഷേധിച്ച് സൗജന്യ പാൽ വിതരണവുമായി കർഷക കോൺഗ്രസ്

കൂടരഞ്ഞി: ക്ഷീര കർഷകരിൽ നിന്നും പാൽ സംഭരിക്കുന്നത് പകുതിയായി കുറച്ച മിൽമയുടെ നടപടിയിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി കർഷകരിൽ നിന്നും പാൽ വിലക്ക് വാങ്ങി വഴിയാത്രക്കാർക്ക് സൗജന്യമായി വിതരണം ചെയ്യ്തു.

കഴിഞ്ഞ ദിവസം കൂടരഞ്ഞി ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പ്രതിഷേധ പാൽ വിതരണം കർഷക കോൺഗ്രസ് കോഴിക്കോട് ജില്ല പ്രസിഡൻ്റും കെ.പി.സീ.സി ഏക്സിക്യൂട്ടിവ് മെമ്പറുമായ മജുഷ് മാത്യൂസ് ഉദ്ഘാടനം ചെയ്യ്തു.

ലോക്ഡൗൺ ദുരിതങ്ങളും കാലിത്തീറ്റ വില വർദ്ധനയും മൂലം പ്രയാസപ്പെടുന്ന കർഷകരുടെ മേൽ മിൽമ നടത്തിയ ക്രൂരത അംഗികരിക്കാനാവില്ലന്നും പാൽ സംഭരണം വെട്ടി കുറച്ച നടപടി പിൻവലിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു.

മണ്ഡലം പ്രസിഡൻ്റ് ജോസ് മടപ്പിള്ളി, അനിഷ് പനച്ചിയിൽ, ജോണിവാളിപ്ലാക്കൽ, മോളി വാതല്ലൂർ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button