Kozhikode

പുറത്തിറങ്ങുമ്പോൾ നിർബന്ധമായി മാസ്‌കോ /തൂവാലയോ ധരിക്കണം; ജില്ലാ കളക്ടർ

കോഴിക്കോട് : വീട്ടില്‍ നിന്ന് പുറത്തിറങ്ങി ഒന്നിലധികം ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ നിര്‍ബന്ധമായും തൂവാലയോ മാസ്‌കോ ഉപയോഗിച്ച് മൂക്കും വായും മൂടണം.

കോവിഡ് 19 വൈറസ്ബാധ പടര്‍ന്ന് പിടിക്കാതിരിക്കാനും പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയുമാണ് നിര്‍ദ്ദേശം.

ഇക്കാര്യം നിര്‍ബന്ധമായും പൊതുജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട പോലീസ് /നിരീക്ഷണ സ്‌ക്വാഡുകള്‍ ഉറപ്പുവരുത്തണമെന്നും കോഴിക്കോട് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഒന്നില്‍ കൂടുതല്‍ തവണ നിര്‍ദ്ദേശം ലംഘിക്കുന്നപക്ഷം 1897 ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമത്തിലെ സെക്ഷന്‍ 2 അനുസരിച്ച് ഐ.പി.സി സെക്ഷന്‍ 188 പ്രകാരം നടപടി സ്വീകരിക്കുവാനും നിർദ്ദേശം നൽകി.

Related Articles

Leave a Reply

Back to top button