Puthuppady
പുതുപ്പാടിയില്‍ കുടുംബശ്രീ ബാലസഭ അംഗങ്ങള്‍ക്കായി ഓണ്‍ലൈന്‍ പരീക്ഷ സംഘടിപ്പിച്ചു

പുതുപ്പാടി: കുടുംബശ്രീ സി ഡി എസിലെ ബാലസഭ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ കുഞ്ഞുപരീക്ഷ സംഘടിപ്പിച്ചു. കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും ബോധവത്ക്കരണ പാഠങ്ങള്‍ എത്തിക്കുന്നതിന്നായാണ് പരീക്ഷ നടത്തിയത്.
മോഡല്‍ പരീക്ഷ, കാല്‍ക്കൊല്ല പരീക്ഷ, അരക്കൊല്ല പരീക്ഷ, കൊല്ല പരീക്ഷ എന്നിങ്ങനെ നാല് പരീക്ഷകളും ഓണ്‍ലൈനായി നടത്താനും പരീക്ഷയുടെ ചോദ്യങ്ങളിലൂടെയും ഉത്തരങ്ങളിലൂടെയും കോവിഡിനെതിരേ പ്രതിരോധം തീര്‍ക്കാനുള്ള ആശയങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കാനുമാണ് ഉദ്ദേശിക്കുന്നത്.







