Thiruvambady

രാഹുല്‍ ഗാന്ധിയെ ഭയപ്പെടുത്തി നിശ്ശബ്ദനാക്കാനാവില്ല; ഷിനോയി അടയ്ക്കാപ്പാറ

തിരുവമ്പാടി: രാഹുല്‍ ഗാന്ധിയുടെ വാക്കുകളുടെ അര്‍ത്ഥം ഇന്ത്യയിലെ ജനങ്ങള്‍ക്കറിയാമെന്നും അഴിമതിക്കാര്‍ക്കെതിരെയാണ് അദ്ദേഹം സംസാരിച്ചതെന്നും കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഷിനോയി അടയ്ക്കാപ്പാറ. അനീതിക്കെതിരെയും ഫാസിസത്തിനെതിരെയും സന്ധിയില്ലാത്ത പോരാട്ടം നയിച്ച് ജനഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ രാഹുല്‍ ഗാന്ധിയെപ്പോലൊരു നേതാവിനെ ഭയപ്പെടുത്തി നിശബ്ദനാക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

മോദി പരാമര്‍ശത്തില്‍ സൂറത്ത് മുന്‍സിഫ് കോടതി ശിക്ഷവിധിച്ച രാഹുല്‍ ഗാന്ധിയെ ധൃതിപ്പെട്ട് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടറിയേറ്റിന്റെ തീരുമാനം, ജനാധിപത്യത്തിന് മേല്‍ ഫാസിസത്തിന്റെ ഇരച്ചുകയറ്റമാണ് വെളിവാക്കുന്നതെന്നും ഫാസിസം വാഴുന്ന കാലത്ത് ജനാധിപത്യം വീഴുന്നുവെന്ന് തെളിയിക്കുന്നതാണ് കോടതിപോലും സാവകാശം നല്‍കിയ കേസിലെ മോദി ഭരണകൂടത്തിന്റെ ദൃതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button