Kozhikode
കോടഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതി; അങ്ങാടിയിൽ ശുചീകരണം നടത്തി

കോടഞ്ചേരി : വ്യാപാരി വ്യവസായി ഏകോപന സമിതി, ടീം യൂത്ത് കോടഞ്ചേരിയുടെ നേതൃത്വത്തിൽ മഴക്കാല രോഗങ്ങളും കോവിഡും പടരാതിരിക്കാൻ കോടഞ്ചേരി അങ്ങാടിയിൽ ശുചികരണവും ഫോഗിങ്ങും നടത്തി.
യൂത്ത് ടീം അംഗങ്ങൾ ആയ സന്തോഷ് സെബാസ്റ്റ്യൻ , ജിഞ്ചു ജോസഫ് , ബാബു ബാലകൃഷ്ണൻ , അനീഷ് പി എസ് , ആൽബിൻ ജോണി , ലിനു മലർവാടി , സഫിൻ സണ്ണി , അനീഷ് കെ എന്നിവരും സിനിഷ് സായിയും പങ്കെടുത്തു .







