Thiruvambady
തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്ക് തൊഴിൽ സേന രൂപീകരിക്കുന്നു

തിരുവമ്പാടി: കൃഷിസംബന്ധമായും നിർമ്മാണ പ്രവർത്തികൾക്കായും തൊഴിലാളി ക്ഷാമം നേരിടുന്നത് മുന്നിൽകണ്ട്, ആവശ്യമായ തൊഴിലാളികളെ ലഭ്യമാക്കുന്നതിനായി തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്ക് തൊഴിൽ സേന രൂപീകരിക്കുന്നു.
കൃഷിസംബന്ധമായ തൊഴിലുകൾക്കായും നിർമ്മാണ പ്രവർത്തികൾക്കായും രണ്ട് വ്യത്യസ്ത സേനകളാണ് രൂപീകരിക്കുന്നത്. ആവശ്യമനുസരിച്ച് തൊഴിലാളികളെ എത്തിച്ചു നൽകുകയും മുൻകൂട്ടി നിശ്ചയിക്കുന്ന പ്രതിഫല തുക ലഭിക്കുന്ന രീതിയിൽ പ്രവർത്തിക്കാനുമാണ് സേന ലക്ഷ്യം വെക്കുന്നത്.
നിലവിലുള്ള തൊഴിലാളികൾക്കും തൊഴിൽ ശേഷിയുള്ളവർക്കും
യുവതീ-യുവാക്കൾക്കും പ്രായപൂർത്തിയായ വിദ്യാർത്ഥികൾക്കും സേനയിൽ അംഗങ്ങളാകാവുന്നതാണ്.
വിശദാംശങ്ങൾക്ക് തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഹെഡ് ഓഫീസുമായി ബന്ധപ്പെടുക.







