Mukkam
നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞു

മുക്കം : മുക്കം നഗരസഭയിലെ വെസ്റ്റ് മാമ്പറ്റയിൽ നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. വെസ്റ്റ് മാമ്പറ്റ-മുക്കം ബൈപ്പാസിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുക്കം ചേന്ദമംഗലൂർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.
ഗുരുതരമായി പരിക്കേറ്റ അൻഷ മിൻഹ(16), മെഹബിൻ ഷബീർ(15) എന്നിവരെ തുടർചികിത്സയ്ക്കായി പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുക്കം ഭാഗത്തുനിന്നുവന്ന കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് റോഡരികിലെ വീടിന്റെ ഗേറ്റിൽ തട്ടിയാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.







