സ്ഥാനാർഥികളും കർഷകരുമായി നേരിട്ട് സംവാദം സംഘടിപ്പിക്കുന്നു

തിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ സ്ഥാനാർഥികളും കർഷകരുമായി നേരിട്ട് ആശയവിനിമയത്തിന് അവസരമൊരുങ്ങുന്നു. മുക്കം സിടിവിയുമായി ചേർന്ന് രാഷ്ട്രീയ കിസാൻ മഹാസംഘിന്റെയും കർഷക ജനശബ്ദത്തിന്റെയും ആഭിമുഖ്യത്തിൽ തിരുവമ്പാടി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ചാണ് യുഡിഎഫ് ,എൽഡിഎഫ് , എൻഡിഎ, ഒഐഒപി
സ്ഥാനാർഥികളും കർഷകരുമായുള്ള സംവാദം ഒരുക്കിയിരിക്കുന്നത്. 28 ന് വൈകുന്നേരം ഏഴിന്
ആരംഭിക്കുന്ന പരിപാടി വിഫാം ചെയർമാൻ ജോയി കണ്ണഞ്ചിറ ഉദ്ഘാടനം ചെയ്യും.
നിയോജക മണ്ഡലത്തിലെ പ്രമുഖ സ്ഥാനാർഥികൾ ഒരുമിച്ച് വരുന്ന ഈ അവസരം കർഷകരുടെ ആവശ്യങ്ങളും ആശങ്കകളും സ്ഥാനാർത്ഥികളെ നേരിട്ട് ബോധ്യപ്പെടുത്തുവാൻ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കർഷകർക്ക് അവസരം ലഭിക്കും.
കാർഷിക മേഖലയുമായും കൃഷി ഭൂമിയുമായും ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഈ പ്രോഗ്രാമിൽ ഉന്നയിക്കാവുന്നത്.ചോദ്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്ന കർഷകർ തങ്ങളുടെ ചോദ്യങ്ങൾ പ്രോഗ്രാം ആരംഭിക്കുന്നതിന് മുമ്പായി സംഘാടകർപക്ഷം ഏൽപ്പിക്കണം







