CharamamMukkam

ഉംറ നിർവഹിക്കാനായി മക്കയിലെത്തിയ മുക്കം സ്വദേശിയായ ബാലൻ മക്കയിൽ താമസ സ്ഥലത്ത് വെച്ച് മരിച്ചു

മക്ക : ഉംറ നിർവഹിക്കാനായി കുടുംബ സമേതം എത്തിയ കോഴിക്കോട് മുക്കം കാരശ്ശേരി കക്കാട് സ്വദേശി മുക്കോന്തൊടി നാസറിന്റെ മകൻ അബ്ദുൽ റഹിമാൻ (8) മക്കയിൽ വെച്ച് മരിച്ചു.

ഇന്നലെ മക്കയിൽ എത്തി ഉംറ പൂർത്തീകരിച്ച ശേഷം റൂമിൽ എത്തി കുളി കഴിഞ് ഹറമിലേക്ക് മഗ്‌രിബ് നമസ്‍കാരത്തിനായി നടക്കവെയാണ് കുട്ടി കുഴഞ്ഞു വീണ് മരിച്ചത്.

മാതാപിതാക്കളും സഹോദരനും സഹോദരിമാരും കൂടെയുണ്ട് .

മൃതദേഹം ഇപ്പോൾ മറ്റേർണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .

മരണാനന്തര നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മക്കയിൽ ഖബറടക്കും.

Related Articles

Leave a Reply

Back to top button