Mukkam

മുക്കം ആഗസ്ത്യൻമുഴിയിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് മോഷണം

മുക്കം: അഗസ്ത്യമൂഴിയിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് പുലർച്ചെ മോഷണം നടന്നു. 50000 രൂപയും 2 മൊബൈൽ ഫോണുമാണ് കവർന്നത്. കൊൽക്കത്ത സ്വദേശികളായ സമീമുറഹ്മാന്റെ 50000 രൂപയും മൊബൈൽ ഫോണും, ഷേക്ക് നസീറുദ്ദീന്റെ മൊബൈൽ ഫോണുമാണ് മോഷ്ടാവ് കവർന്നത്.

തൊഴിലാളികൾ താമസിക്കുന്ന റൂമിൽ കടുത്ത ചൂടായതിനാൽ റൂമിന്റെ വാതിൽ അടയ്ക്കാതെയാണ് കിടന്നിരുന്നത്. മൊബൈൽ ഫോൺ നഷ്ടപ്പെട്ട ഷെയ്ഖ് നസറുദ്ദീൻ ഇന്ന് നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. സംഭവത്തിൽ മുക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Back to top button