Thiruvambady
ഡിവൈഎഫ്ഐ ഈസ്റ്റ് മേഖലാ കമ്മിറ്റി തിരുവമ്പാടിയിൽ സ്വാതന്ത്ര്യ സംരക്ഷണ ജ്വാല സംഘടിപ്പിച്ചു

തിരുവമ്പാടി: “ഭരണഘടനയെ സംരക്ഷിക്കുക… ഇന്ത്യയെ രക്ഷിക്കുക…” എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ തിരുവമ്പാടി ഈസ്റ്റ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ ജ്വാല തിരുവമ്പാടിയിൽ മുൻ ജില്ലാ വൈ. പ്രസിഡന്റ് ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ ഭാഗമായി സ്വാതന്ത്ര്യ സംരക്ഷണ ജ്വാലയും തെളിയിച്ചു. മത്തായി ചാക്കോ സ്മാരക ലൈബ്രററി സെക്രട്ടറി KC സെയ്ദ് മുഹമ്മദ്,ജിബിൻ പി ജെ,അജയ് ഫ്രാൻസി, നിസാർ CM, മെവിൻ PC, ജിനീഷ്, അർഷാദ്, മോബിൻ തുടങ്ങിയവർ സംസാരിച്ചു.







