Thiruvambady
തിരുവമ്പാടിയിൽ ഇന്ന് പത്ത് കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ നടത്തപ്പെട്ട 40 പേരുടെ ആർ ടി പി സി ആർ ടെസ്റ്റിൽ 11, 13, 14 വാർഡുകളിലെ ഓരോ അതിഥി തൊഴിലാളികൾ ഉൾപ്പെടെ ആറുപേർക്കും മറ്റു ലാബുകളിലെ പരിശോധനയിൽ നാലുപേർക്കും ഉൾപ്പെടെ 10 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 26 പേർ രോഗ മുക്തിനേടി.
നിലവിൽ പഞ്ചായത്ത് പ്രദേശത്ത് 93 പേർ ചികിത്സയിലുണ്ട്. ഇവരിൽ 81 പേരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് 11 കിടപ്പു രോഗികൾ ഉൾപ്പെടെ 135 പേർക്ക് കോവിഡ് വാക്സിൻ നൽകി. സാമൂഹികനീതി വകുപ്പിന്റെ മേൽനോട്ടത്തിൽ രജിസ്റ്റർ ചെയ്ത 77 ഭിന്നശേഷിക്കാരായ ആളുകൾക്ക് നാളെ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് കോവിഡ് വാക്‌സിൻ നൽകുന്നതാണ്.







