Kerala

കേന്ദ്ര നിയമത്തിനെതിരെ കോടതിയെ സമീപിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി വാങ്ങേണ്ട കാര്യമില്ല’ ; പി സദാശിവം

തിരുവനന്തപുരം:കേന്ദ്ര നിയമത്തിനെതിരെ കോടതിയെ സമീപിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി വാങ്ങേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മര്യാദയുടെ ഭാഗമായി വിവരങ്ങള്‍ പരസ്പരം അറിയിക്കുകയും ചര്‍ച്ച ചെയ്യാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ അധിപനാണ് ഗവര്‍ണര്‍. ആ നിലയില്‍ എല്ലാ കാര്യങ്ങളും ഗവര്‍ണറെ അറിയിക്കാറുണ്ട്. നിയമ മന്ത്രിയോ ചീഫ് സെക്രട്ടറിയോ ആണ് വിവരങ്ങള്‍ അറിയിക്കാറുള്ളത്. കേരള ഗവര്‍ണറായിരുന്ന കാലത്ത് അങ്ങനെയായിരുന്നു കാര്യങ്ങള്‍ പോയിരുന്നതെന്നും പി സദാശിവം വിശദീകരിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ രംഗത്ത് എത്തിയിരുന്നു. കോടതിയെ സമീപിക്കാനിടയായ സാഹചര്യത്തെ കുറിച്ച് വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിനോട് ഗവര്‍ണര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Back to top button