പോഷണ മാസാചരണം ഭാഗമായി ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിൽ അനീമിയ സ്ക്രീനിംഗ് നടത്തി

കോടഞ്ചേരി : പോഷണ മാസാചരണത്തിന്റെ ഭാഗമായി ആർ. ബി എസ്.കെ നേഴ്സ്മാരുടെയും കോടഞ്ചേരി ഹെൽത്ത് ഡിപ്പാർട്ട്മെന്റ് എന്റെയും നേതൃത്വത്തിൽ ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിലെ വിദ്യാർഥികൾക്കായി അനീമിയ സ്ക്രീനിംഗ് നടത്തി. പല രോഗങ്ങളുടെയും കാരണ ഹേതുവായ അനീമിയ രോഗലക്ഷണം പരിശോധന നടത്താൻ വേണ്ടിയാണ് പ്രസ്തുത ക്യാമ്പ് സംഘടിപ്പിച്ചത്. കുഷ്ഠരോഗ ബോധവൽക്കരണത്തെ കുറിച്ച് കോടഞ്ചേരി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് വിദ്യാർഥികൾക്കായി ക്ലാസെടുത്തു.
അനീമിയ രോഗലക്ഷണങ്ങൾ കുറിച്ചും, പേപ്പട്ടി വിഷബാധ കുറിച്ചും അതിന്റെ പ്രതിരോധത്തെ കുറിച്ചും ഷിജി, മെജോ എന്നിവർ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നൽകി. സ്കൂളിലെ പ്രധാനാധ്യാപകനായ സുരേഷ് തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ്. ആർ.ജി കൺവീനർ പ്രത്യുഷ് കണ്ണൂർ യോഗത്തിന് അധ്യക്ഷതവഹിച്ചു. കോടഞ്ചേരി ഹെൽത്ത് ഡിപ്പാർട്ട്മെന്റ് അംഗങ്ങളായ മെജോ, അൻസി നാസർ,ആർ.ബി.എസ്. കെ നഴ്സുമാരായ റീജ, ക്രിസ്റ്റി, നൈസ്, ഷിജി, നിർമല എന്നിവരുടെ നേതൃത്വത്തിലാണ് അനീമിയ സ്ക്രീനിങ് നടന്നത്. അധ്യാപകരായ ലുലു മീരൻ, രാജി, സമദ് എന്നിവർ ചടങ്ങിന് നേതൃത്വം കൊടുത്തു.






