Thiruvambady

ഗാന വിരുന്നോടുകൂടി കലാ സാംസ്കാരിക വേദി ഓണാഘോഷം

തിരുവമ്പാടി :കലാ സാംസ്കാരിക വേദി വിപുലമായ സദ്യയോടും മനോഹരമായ ഗാന വിരുന്നോടും കൂടി തിരുവമ്പാടി കറ്റ്യാടുള്ള ഡോ. ബെസ്റ്റി ജോസിൻ്റെ ഭവനത്തിൽ വച്ച് സംഘടിപ്പിച്ച ഓണാഘോഷം കൂട്ടായ്മയുടെ സൗന്ദര്യവും സുഗന്ധവും നിറഞ്ഞതായി മാറി.

സാംസ്കാരിക വേദി അംഗങ്ങൾ ഓരോരുത്തരും ഓരോ ഇനങ്ങൾ തയ്യാറാക്കി കൊണ്ടുവന്ന് നടത്തിയ ഓണസദ്യ വിഭവങ്ങളുടെ ധാരാളിത്തം കൊണ്ടും കൂട്ടായ്മയുടെയും പരസ്പര സ്നേഹത്തിൻ്റെ മനോഹാരിത കൊണ്ടും മനം നിറയ്ക്കുന്നതായിരുന്നു.

കാവാലം ജോർജ്ജ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പ്രശസ്ത സാഹിത്യകാരിയും റിട്ടയേർഡ് അദ്ധ്യാപികയുമായ കെ.ടി ത്രേസ്യ ഉത്ഘാടനം ചെയ്തു. മാവേലി വേഷത്തിൽ എത്തിയ പ്രശസ്ത അഭിനേതാവും എഴുത്തുകാരനുമായ കെപിഎസി വിൽസൺ ഓണസന്ദേശം നൽകുകയും ഓണചരിത്രവും ഓണവുമായി ബന്ധപ്പെട്ട സ്ഥലനാമ പുരാണങ്ങളും വിശദീകരിക്കുകയും ചെയ്തു. റിട്ടയേർഡ് അദ്ധ്യാപകൻ ദേവസ്യ ചേമ്പ്ലാനി, സാംസ്കാരിക വേദി സെക്രട്ടറി കെ. ഡി. തോമസ്, ഡോ. ബെസ്റ്റി ജോസ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

Related Articles

Leave a Reply

Back to top button