Local

ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

കൂടരഞ്ഞി: കൂടരഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപിച്ചു.

ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും ഓണകളികളും ഓണസദ്യയും നടന്നു. ആഘോഷ പരിപാടി ബാങ്ക് പ്രസിഡന്റ്  പി എം തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് പി അബ്ദുറഹിമാൻ മാസ്റ്റർ, ഡയറക്ടർമാരായ അഡ്വ. മോളി വർക്കി, ബിജു മുണ്ടക്കൽ,അബ്ദുറഹിമാൻ കുഴിയിൽ,സജി പെണ്ണാപറമ്പിൽ ,സോളമൻ മഴുവഞ്ചേരിൽ ,ഷീബ റോയ് നെച്ചികാട്ടിൽ, സെക്രട്ടറി ജിമ്മി ജോസ് പൈമ്പിള്ളിൽ പ്രോഗ്രാം കോ.ഓർഡിനേറ്റർ ജോളി പൈക്കാട്ട്, സ്റ്റാഫ് സെക്രട്ടറി ഷിൻസി കെ ചെറിയാൻ, വിൽസൺ പുല്ലുവേലിൽ,ഡോ. വീണ വിജയൻ,ജിൻസ് അഗസ്റ്റ്യൻ, സന്തോഷ് വർഗീസ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button